മൂവാറ്റുപുഴ : ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചു നഗരപ്രദക്ഷിണത്തിനു മുന്നോടിയായി പരമ്പരാഗതമായി നടന്നുവരുന്ന പൂജരാജാക്കന്മാരുടെ കണ്ടുമുട്ടല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി. ചടങ്ങിന് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു. പ്രദക്ഷിണം ആരംഭിച്ചപ്പോള്‍ പള്ളിയുടെ കിഴക്കുവശത്തുള്ള മാതാവിന്റെ കപ്പേളയില്‍ നിന്നു വിശുദ്ധ പൂജാരാജാക്കന്മാരുടെ തിരുസ്വരൂപങ്ങള്‍ പള്ളിയിലേക്കു സംവഹിച്ചു. പള്ളിയില്‍ നിന്നു തിരുക്കുടുംബത്തിന്റെ സ്വരൂപവും പുറത്തിറക്കി.
രണ്ടു തിരുസ്വരൂപങ്ങളും ദേവാലയാങ്കണത്തിലെ കുരിശിന് തൊട്ടിയില്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ പൂജാരാജാക്കന്മാര്‍ തിരുക്കുടുംബത്തെ വണങ്ങി. ഈ സമയം ആകാശത്ത് പൂജാരാജാക്കന്മാര്ക്ക് ബത്ലഹേമിലേക്ക് വഴികാണിച്ച അത്ഭുത നക്ഷത്രം പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നാണ് ഭക്തിനിര്‍ഭരമായ നഗരപ്രദക്ഷിണം ആരംഭിച്ചത്. ഇന്ന് മരിച്ചവരുടെ ഓര്‍മ്മദിനം രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, 6.45ന് സിമിത്തേരി സന്ദര്‍ശനം, അനുസ്മരണ പ്രാര്‍ത്ഥന, 7.15ന് വിശുദ്ധ കുര്‍ബാന.