പെരുമ്പാവൂർ: കലോത്സവ വേദിയിൽ മത്സര വേദികളുടെ മാറ്റം മത്സരാർത്ഥികളെ വലച്ചു. ചൊവ്വാഴ്ച നടന്ന ഒപ്പന നാടകം മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ആണ് വേദി മാറ്റം കൊണ്ട് വട്ടം ചുറ്റിയത് . മത്സരാർത്ഥികൾ വേഷം മാറി എത്തിയതോടെ വേദി ഒന്നിൽ നടക്കേണ്ട ഒപ്പന മത്സരങ്ങൾ ഏഴിലേക്ക് മാറ്റിയതായി അറിയിപ്പുണ്ടായി. തൊട്ടു പിന്നാലെ ഏഴിൽ നടക്കേണ്ട നാടക മത്സരങ്ങൾ ഒന്നിലേക്കും മാറ്റി. വേദിക്ക് അരികിൽ കാത്തുനിന്ന മത്സരാർത്ഥികളെ ഏറെ സമയം കഴിഞ്ഞാണ് സംഘാടകർ വാഹനം എത്തിച്ച് വേദികളിൽ ആക്കിയത്. മൈക്കിന്റെ തകരാറാണ് വേദി മാറ്റത്തിന് സംഘാടകർ നൽകുന്ന ന്യായം.
മത്സരവേദികളിൽ മാറ്റം:പെരുമ്പാവൂർ: ബുധനാഴ്ച വേദി 1 ൽ നടക്കേണ്ട തിരുവാതിര യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ മത്സരങ്ങൾ വേദി 7 ലേക്ക് മാറ്റിയതായി പ്രോഗ്രാം കമ്മറ്റി കൺവീനർ അറിയിച്ചു. ഒപ്പം വേദി 7 ൽ നടക്കേണ്ടിയിരുന്ന നാടകം ഹൈസ്കൂൾ, മൂകാഭിനയം ഹയർസെക്കൻഡറി സ്കൂൾ എന്നീ മത്സരങ്ങൾ വേദി 1 ലേക്ക് മാറ്റിയിട്ടുണ്ട്. സമയക്രമത്തിൽ മാറ്റമില്ലെന്നും സംഘാടകർ അറിയിച്ചു