മൂവാറ്റുപുഴ : കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹനഗതാഗത പരിഷ്കാരത്തിന്റെ കെടുതി അനുഭവിക്കുവാന്‍ പോകുന്ന മോട്ടോര്‍ വാഹന തൊഴില്രംഗത് പ്രവര്‍ത്തിക്കുന്ന ഓട്ടോ കണ്‍സള്‍ട്ടന്റുമാരെ സഹകരണ മേഖലയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഓട്ടോ കണ്‍സള്‍ട്ടന്റ് വിഭാഗവും, ഡ്രൈവിംഗ് സ്കൂള്‍ അംഗങ്ങളും ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് രംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും കൂട്ടാമായി തുടങ്ങിയ എറണാകുളം ജില്ലാ ഓട്ടോ കണ്‍സള്‍ട്ടന്റ് & വര്‍ക് ഷോപ്പ് ഓട്ടോ മൊബൈല്‍ ഡ്രൈവിംഗ് സ്കൂള്‍ സഹകരണ സംഘം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂബര്‍ ടെക്നോളജിപോലെ സംസ്ഥാനത്തെ ഓട്ടോ കണ്‍സള്‍ട്ടന്റ് വിഭാഗത്തെ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് ഗതാഗത ഹൈവേ പ്രോജക്ടുകള്‍ സഹകരണ മേഖലയുമായി ചേര്‍ന്ന് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘം പ്രസിഡന്റ് കെ.പി. ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു. കോ-ഓര്‍ഡിനേഷന്‍ ചെയര്മാന് കെ.ജി. അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ആദ്യനിക്ഷേപം ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ ബിനോയി മാത്യുവില്‍ നിന്നും മന്ത്രി ഏറ്റുവാങ്ങി. അംഗങ്ങളുടെ മക്കളില്‍ വിവിധങ്ങളായ വിദ്യാഭ്യാസ അവാര്‍ഡുകള്‍ മന്ത്രി നല്കി. യോഗത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., സി.ഐ.റ്റി.യു. സംസ്ഥാന പ്രസിഡന്റ് എന്‍. ഗോപിനാഥ്, വര്‍ക്ഷോപ്പ് അസോസിയേഷന് ഓഫ് ഓട്ടോ മൊബൈല്‍ കേരള പ്രസിഡന്റ് എം.കെ വിജയന്, എന്‍.ഐ.റ്റി.യു.സി. പ്രസിഡന്റ് കെ.എം. ഉമ്മര്‍, എ.എ. ഡബ്ലിയു.കെ. സംസ്ഥാന സെക്രട്ടറി കെ.ജി. ഗോപകുമാര്‍, മുന്‍ ജില്ലാബാങ്ക് വൈസ് ചെയര്മാന് പി.ആര്. മുരളീധരന്, വാര്‍ഡ് കൗണ്‍സിലര്‍ മേരി ജോര്‍ജ് തോട്ടം, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുള്‍ മജീദ്, സലീം ഹാജി (മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്), സംഘം വൈസ് പ്രസിഡന്റ് ഫെനില്‍ എന്‍. പോള്‍, ഹോണററി സെക്രട്ടറി പി.സി. രാജന് എന്നിവര്‍ പ്രസംഗിച്ചു


