മൂവാറ്റുപുഴ: മുസ്ലിം യൂത്ത് ലീഗ് പായിപ്ര ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു നിര്‍ദ്ധന യൂത്ത് ലീഗ് പ്രവര്ത്തകന് ”ബൈത്തുറഹ്മ ‘ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടിന് , കെ എം സി സി അബുദാബി – ദുബായ് കമ്മിറ്റികളുടെ കൈതാങ്ങ്. രോഗിയും, തൊഴില്‍ രഹിതനു മായ യുവാവിന് വേണ്ടി നിര്‍മ്മിക്കുന്ന വീടിന് കെ എം സി സി യുടെ ധനസഹായം ഗ്ലോബല്‍ കെ എം സി സി എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യരക്ഷാധികാരിയും മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവുമായ അഡ്വ. കെ എം ഹസൈനാരില്‍ നിന്ന്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് ഏറ്റുവാങ്ങി.ചടങ്ങില്‍ അബുദാബി കെഎംസിസി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി എ റഷീദ് സാഹിബ്, മുസ്ലിം ലീഗ് ഡിവിഷന് നേതാക്കളായ ഷാഫി മുതിരക്കാലയില്‍, നൗഷാദ് എളളുമല, വി എം ബഷീര്‍, കെ എം ഷക്കീര്‍, കെ എം അബ്ദുള്‍ കരീം, യൂത്ത് ലീഗ് പായിപ്ര ഡിവിഷന് പ്രസിഡന്റ് അലി പായിപ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
എന്നിവര്‍ പങ്കെടുത്തു.

