തൃശ്ശൂര്‍: വടക്കേക്കാട് ചെറുമകന് മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. മാനസികാരോഗ്യത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് മരിച്ചത്. ഇവരുടെ ചെറുമകനാണ് കൃത്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുന്നു.
ഇന്ന് രാവിലെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുവായൂര്‍ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.