തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ സണ്ണി ജോസഫ്. എംഎൽഎമാരുടെ നമ്പർ ഏറെ പ്രധാനമെന്നാണ് സണ്ണി ജോസഫ് . താൻ പക്ഷം പിടിച്ചിട്ടില്ലെന്ന് പറയുന്ന സണ്ണി ജോസഫ്, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ തള്ളി. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്.
കോൺഗ്രസ് മുഖ്യമന്ത്രിപ്പോരിൽ എംഎല്‍എമാരുടെ പിന്തുണ പ്രധാനമെന്ന സൂചന നൽകി സണ്ണി ജോസഫ്. മറ്റ് ഘടകങ്ങളെക്കാൾ പ്രധാനം എംഎല്‍എമാരുടെ പിന്തുണ ആണെന്നും നേതാക്കൾ സമന്വയത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരുടെ പ്രകടനവും ഫ്ലെക്സും നേതാക്കൾ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരീക്ഷകർക്ക് മുന്നിൽ പക്ഷം പിടിച്ചില്ലെന്നും നിഷ്പക്ഷത പാലിച്ചെന്നും പറയുന്ന സണ്ണി ജോസഫ്, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ ശരിയല്ലെന്നും പ്രതികരിച്ചു. വളരെ വ്യതസ്തയുള്ള നമ്പർ വരുമ്പോൾ എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


