പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. ഇതിനായി എംപി സ്ഥാനം രാജിവയ്ക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ കുഞ്ഞാലിക്കുട്ടിയും മുനീറും വഹിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പിന് കുഞ്ഞാലിക്കുട്ടിയാകും നേതൃത്വം നല്‍കുക. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനമാണ് ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉയര്‍ന്നത്. എല്‍ഡിഎഫിന് മുന്‍തൂക്കം കിട്ടിയത് അവിശുദ്ധ കൂട്ട് കെട്ടിനെ തുടര്‍ന്നാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഇടത്, എസ്ഡിപിഐ, ബിജെപി സഖ്യമുണ്ടായിരുന്നു. എസ്ഡിപിഐ കൂടുതല്‍ സീറ്റ് പിടിച്ചത് എല്‍ഡിഎഫ് പിന്തുണയിലാണ്. ഇത് സംബന്ധിച്ച ലിസ്റ്റ് പുറത്തുവിടാന്‍ തയ്യാറാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ സഹകരിച്ചു. ഇരുട്ടിന്റെ മറവില്‍ ഇടത് പക്ഷവും നീക്കുപോക്കുകള്‍ ഉണ്ടാക്കി. മതേതര കാഴ്ചപ്പാടില്‍ ലീഗ് ഒരിക്കലും ഒത്തു തീര്‍പ്പ് നടത്തില്ല. വിട്ടു വീഴ്ച ചെയ്യുകയാണ് ലീഗിന്റെ ശൈലി. വിഭാഗീയത വളര്‍ത്തി രക്ഷപ്പെടാം എന്ന് ആരും കരുതേണ്ട. അത് പൊളിക്കുന്ന രീതിയില്‍ ലീഗ് ക്യാംപയിന് നടത്തുമെന്നും മുസ്ലിംലീഗ് പറഞ്ഞു.
എസ്ഡിപിഐ ബന്ധത്തിന് ഇടത് പക്ഷം മറുപടി പറയണം. ഒരുപാട് സ്ഥലത്ത് എല്‍ഡിഎഫ്, എസ്ഡിപിഐക്ക് വോട്ട് മറിച്ചു. വര്‍ഗീയ ആരോപണം ഉന്നയിക്കുന്നവരാണ് ആദ്യം മറുപടി പറയേണ്ടതെന്നും മുസ്ലിംലീഗീല് ആഞ്ഞടിച്ചു.


