മൂവാറ്റുപുഴ: ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക് മുസ്ലിം ലീഗ് മുളവൂര്‍ ഡിവിഷന് നേതൃയോഗം രൂപം നല്കി. സീതി ഗാര്‍ഡനില്‍ ചേര്‍ന്ന ‘മുന്നൊരുക്കം’ ശില്പ ശാല മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ കെ.എം.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് അലി മുതുവാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.എം. അമീര്‍ അലി മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീര്‍, ട്രഷറര്‍ കെ.എം.അബ്ദുല്‍ കരീം, സംസ്ഥാന കൗണ്‍സിലര്‍ എം.എം. സീതി , പായിപ്ര പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.എസ്. അലി, മുസ്ലിം ലീഗ് നിയോജക മണ്ഡലം നേതാക്കളായ പി.പി. മൈതീന്‍, ജലാല്‍ സ്രാമ്പിക്കല്‍, മക്കാര്‍ മാണിക്യം, പി.എ. സാലിഹ്, കെ.എം.ഷക്കീര്‍ , യൂത്ത് ലീഗ് നേതാക്കളായ ടി.എം. ഹാഷിം, കെ.എം.അബ്ദുല്‍ കരീം, പി.എ.ആരിഫലി, വനിതാ ലീഗ് നി മണ്ഡലം നേതാക്കളായ സുലൈഖ മക്കാര്‍ , സീനത്ത് അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ വച്ച് സി.പി.എം സജീവ പ്രവര്‍ത്തകനായിരുന്ന കാട്ടു കുടി ഇസ്മയില്‍ കുടുംബസമേതം മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഇസ്മയിലിന് കെ.എം.അബ്ദുല്‍ മജീദ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്കി. പി.എം. അമീര്‍ അലിയും പി.എ. ബഷീറും, എം.എം. സീതിയും ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ഡിവിഷന് ജനറല്‍ സെക്രട്ടറി പി.പി.അഷറഫ് സ്വാഗതവും, ട്രഷറര്‍ അസീസ് മരങ്ങാട്ട് നന്ദിയും പറഞ്ഞു.