മൂവാറ്റുപുഴ: എവറസ്റ്റ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ വേള്‍ഡ് തല്ലിതകര്‍ത്തു. ഉടമകളായ ഈസക്കും യഹിയക്കും മറ്റ് രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് മണിയോടെയാണ് സംഭവം. അക്രമണത്തില്‍ യഹിയയുടെ 4 പല്ലുകള്‍ പൊട്ടി. കണ്ണിനും ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ സ്വദേശികളായ രണ്ടുേരാണ് മര്‍ദ്ദിച്ചതെന്ന് യഹിയ പൊലിസിന് മൊഴിനല്‍കി. ഇവരെത്തിയ വാഹനം പൊലിസ് കസ്റ്റഢിയിലെടുത്തു. ഈസയും യഹിയയും ചികിത്സയിലാണ്
.


