കോട്ടയം: മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കോവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരണം. ഇവരുടെ സ്രവസാമ്ബിളുകള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്ന് ഫലം വന്നപ്പോഴാണ് മൂന്ന് പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇവരില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ വീടിനുള്ളില്‍ നിരീക്ഷണത്തിലായിരിക്കും. ഒരാളെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ല.
ഇവര്‍ മൂവരും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന കുടുംബത്തോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് മൂവരും മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്.