സമയം ഒരു പാട് വൈകി. എല്ലാവരേയും നേരില്‍ കാണാന്‍ പറ്റിയിട്ടില്ല. കാണാന്‍ കഴിഞ്ഞ വരുമുണ്ട്. എല്ലാവരുടെ അടുത്തും ഓടിയെത്താന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. എല്ലാവരും വീട്ടിലെ എല്ലാവരോടും പറയണം. അയല്പക്കങ്ങളിലും പറയണം. സഹായിക്കണം പ്രാര്‍ത്ഥിക്കണം. ചളിക്ക വട്ടം ഫ്രൂട്ടോ മാന്‍സ് കമ്പനിയില്‍ തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ ഉമാ തോമസ് അവര്‍ക്ക് ഒരു ചുമതല കൂടി നല്‍കിയാണ് മടങ്ങിയത്.
പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന വിധത്തിലായിരുന്നു ഇന്നലത്തെ ഉമാ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണണള്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ഇന്നലത്തെ പ്രചാരണം ആരംഭിച്ചത് വെണ്ണല മണ്ഡലത്തില്‍ നിന്നാണ്. ചേവേലി നഗറിലെ ചളിക്കവട്ടം പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് വോട്ടഭ്യര്‍ഥന നടത്തി. പരമാവധി വോട്ടറുന്മാരെ നേരിട്ട് കണ്ടു വോട്ടു തേടുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ഥി.
കടന്നുചെന്ന ഓരോ വീടുകളിലും അവര്‍ക്ക് ഉമയോട് പങ്കുവെക്കാന്‍ ഉണ്ടായിരുന്നത് മണ്മറഞ്ഞു പോയ അവരുടെ പ്രിയപ്പെട്ട പി.ടിയുടെ ഓര്‍മകളായിരുന്നു. തുടര്‍ന്ന് സ്കൈലൈന്‍ ഫ്ളാറ്റിലെത്തി വോട്ടര്‍മാരുടെ പിന്തുണ തേടി. പിന്നീട് കടവന്ത്ര കുതിച്ചിറ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചു ഓരോ വീടുകളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ച് പിന്തുണ ഉറപ്പാക്കി. പിന്നീട് തോപ്പില്‍ ക്യൂന്മേരി പാരിഷ് ഹാള്‍ ചര്‍ച്ചിലെത്തി അവിടെ ഉണ്ടായിരുന്നവരോട് വോട്ട് തേടി. പിന്നീട് പണ്ടാരച്ചിറ കോളനിയിലും ഇളംകുളം കോര്പ്പറേഷന് കോളനിയിലും വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടഭ്യര്‍ഥന നടത്തി.
പ്രചരണത്തിന്റെ ഭാഗമായി നാലു മണി മുതല്‍ മണ്ഡലം പദയാത്രകളാണ് സംഘടിപ്പിക്കപ്പെട്ടത് വിവിധ മണ്ഡലം തലങ്ങളില്‍ നടന്ന പദയാത്ര കളില്‍ സ്ഥാനാര്‍ത്ഥിയും പങ്കെടുത്തു.