പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ട ഇടത്ത് നിര്‍ത്തണം. ആര്‍എസ്എസും പോപ്പുലര്‍ഫ്രണ്ടും ഒരു പോലെ വര്‍ഗീയത പടര്‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
”ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അവരെ നിയന്ത്രിക്കണം. വര്‍ഗീയമായ വിഭജനം നടത്താന്‍ പാടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശവും അത് തന്നെയാണ്, ഒന്നിപ്പിക്കാനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയാണെങ്കിലും ആര്എസ്എസിന്റെയാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ വിഭജിപ്പിക്കുകയാണ് ലക്ഷ്യം. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി ചെറുക്കും. ആര്‍എസ്എസും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും തന്നെയാണ് അവരുടെയും. ഇപ്പൊ ബാലന്‍സ് ചെയ്യാന്‍ വേണ്ടി പറയുകയല്ല. അവരും ഇതുതന്നെയാണ് പണി. അവരും ഇതുപോലെ തന്നെ ജോലി ചെയ്യുന്ന ആളുകളാ. ഇതുപോലെ തന്നെ വെറുപ്പാണ്.”- വിഡി സതീശന് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വര്‍ഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുസ്ലിം ലീഗ് സ്വാഗതം ചെയ്തിരുന്നു. പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അവര്‍ തിരികെവന്നു. ഇതിനെ ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


