ജയ്പൂര്‍: ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാറ്റില്‍ പറത്തി രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ്. ബിജെപിയ്ക്കുവേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച ഗവര്‍ണറുടെ നടപടി വിവാദമായിരിയ്ക്കുകയാണ്.

‘ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. ബിജെപി ജയിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.’ എന്നായിരുന്നു കല്യാണ്‍ സിംഗിന്റെ വാക്കുകള്‍.
ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വ് പ്രകടിപ്പിക്കരുതെന്നാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത്. മോദിയോടുള്ള ചായ്വ് പരസ്യമാക്കുക വഴി അദ്ദേഹം അത് ലംഘിച്ചിരിക്കുകയാണ്.
അതേസമയം, ഗവര്‍ണര്‍ പദവിയിലിരിക്കെ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരിയ്ക്കുകയാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
Rajasthan Governor Kalyan Singh in Aligarh, UP on 23rd March: We all are BJP workers and we want the BJP to emerge victorious. We want that once again Modi ji should become the PM. It is important for the country. pic.twitter.com/sJEzLqGIO2
— ANI (@ANI) March 25, 2019


