നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍, സുരേന്ദ്രന് പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
1987-90 ബാച്ചില്‍ സാമൂതിരി ഗുരുവായൂരപ്പന് കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന് കോളജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന് പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
സുരേന്ദ്രന് പരീക്ഷ ജയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ നല്കിയ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴും വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.