മൂവാറ്റുപുഴ: കോണ്‍ഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്റുമായ വാഴക്കുളം മാളിയേക്കല്‍ പൗലോസിന്റെ മകന് ജോയി മാളിയേക്കല്‍ (65) നിര്യാതനായി. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലായിരിന്നു.
മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ സംഘം പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു ജോയി മാളിയേക്കല്‍. വിടവാങ്ങിയത് മൂവാറ്റുപുഴയിലെ മുതിര്‍ന്ന ജനപ്രീതിയുള്ള നേതവാണ്. മുവാറ്റുപുഴയിലെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് തീരാനഷ്ടമാണ് ജോയിയുടെ വിയോഗം.
സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകിട്ട് 3 ന് പള്ളിയില്‍ ആരംഭിച്ച് കദളിക്കാട് വിമല മാതാ ചര്‍ച്ചില്‍ നടക്കും.
ഭാര്യ: ആനി, മകന്: പോള്‍ ജെ മാളിയേക്കല്‍.
കെഎസ്യുവിലൂടെയായിരുന്നു ജോയിയുടെ രാഷ്ട്രീയത്തിന് തുടക്കം. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഐഎന്‍ടിയുസി എന്നിവയിലും പദവികള്‍ വഹിച്ചു. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാന നേതാവായിരുന്നു.
മിക്ക പോഷക സംഘടനകളും കോണ്‍ഗ്രസ് അടുത്ത കാലത്ത് പുനസംഘടിപ്പിച്ചെങ്കിലും ഡികെടിഎഫ് തലപ്പത്തുനിന്നും ജോയി മാളിയേക്കലിനെ മാറ്റാന്‍ നേതൃത്വം തയ്യാറായില്ല. അത്രയ്ക്ക് സജീവമായിരുന്നു സംഘടനാരംഗത്ത് ജോയിയുടെ പാടവം.
തൊടുപുഴ മുതല്‍ എറണാകുളം വരെയുള്ള ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സുപരിചിതനായിരുന്നു ജോയി മാളിയേക്കല്‍.


