മുവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ, കേരളം ഭ്രാന്താലയമാക്കാനുള്ള വര്‍ഗീയതയ്ക്കെതിരെ സിപി എം മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗം അഡ്വ.പി എം ഇസ്മയില്‍ നയിയ്ക്കുന്ന ജനമുന്നേറ്റ ജാഥ തുടങ്ങി. മുളവൂര്‍ പൊന്നിരിയ്ക്കപ്പറമ്പില്‍ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി എം ആര് പ്രഭാകരന് സ്വാഗതം പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം
ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര് മുരളീധരന്, കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എ എ അന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. മുളവൂര്‍ ചിറപ്പടിയില്‍ നിന്ന് തുടങ്ങിയ ജാഥ പൊന്നിരിയ്ക്കപ്പറമ്പില്‍ സമാപിച്ചു. മണ്ഡലം കമ്മിറ്റി അംഗം വി ആര് ശാലിനി വൈസ് ക്യാപ്റ്റനും മണ്ഡലം സെക്രട്ടറി എം ആര് പ്രഭാകരന് മാനേജരുമായ ജാഥ വ്യാഴാഴ്ച്ച രാവിലെ പായിപ്ര പഞ്ചായത്തിലെ മുടവൂര്‍ വെളിയത്തുപടിയില് നിന്ന് പ്രയാണം തുടങ്ങി വൈകിട്ട് പള്ളിച്ചിറങ്ങരയില്‍ സമാപിയ്ക്കും. സമാപന യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ആര് സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. 
തുടര്‍ന്നുള്ള ദിവസങ്ങളില്‍
23ന് ആയവന, 24 ന് പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, 25 ന് കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, 26 ന് ആവോലി 27 ന് ആരക്കുഴ, 28 ന് പാലക്കുഴ, 29 ന് മാറാടി, 30 ന് വാളകം പഞ്ചായത്തുകളില്‍ പര്യടനം നടത്തുന്ന ജാഥ ഡിസംബര്‍ 1ന് മുവാറ്റുപുഴ നഗരസഭയില്‍ പര്യടനം നടത്തി വൈകിട്ട് വെള്ളൂര്‍ക്കുന്നത്ത് സമാപിയ്ക്കും. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.


