രണ്ടാം പിണറായി മന്ത്രിസഭയില്‍ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി കെ.കെ. ശൈലജ. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ. ശൈലജ ഒറ്റവരി പ്രതികരണത്തില്‍ വ്യക്തമാക്കി. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ. ശൈലജ പുറത്തായത് അപ്രതീക്ഷിത തീരുമാനമായാണ് എത്തിയത്. പിണറായി ഒഴികെ ബാക്കി എല്ലാം പുതുമുഖങ്ങള്‍.
ശൈലജയ്ക്ക മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന് നേതൃ യോഗത്തില്‍ തീരുമാനം. സി.പിഎമ്മില്‍ നിന്ന് രണ്ട് വനിതാ മന്ത്രിമാരാണ് ഉള്ളത്. വീണ ജോര്‍ജും, ആര് ബിന്ദുവും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്് പി.എം മുഹമ്മദ് റിയാസിന് മന്ത്രി സ്ഥാനം ലഭിച്ചു. എം.ബി. രാജേഷാണ് സ്പീക്കര്‍. അതേസമയം കെ.കെ. ശൈലജയെ മാറ്റിയതില്‍ സിപിഎം കേന്ദ്ര നേതാക്കളായ സീതാറാം യച്ചൂരിയും ബൃന്ദ കാരാട്ടും അതൃപ്തി അറിയിച്ചു.


