പത്തനംതിട്ട: രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് മുന്‍ കാര്യവാഹും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയുമായ എന്‍ ജി രവീന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ നാളെ വൈകിട്ട് മൂന്നുമണിക്ക് സീതത്തോട് വീട്ടുവളപ്പില്‍ നടക്കും
പെരുന്നാട് കൂനംകര ശബരി ശരണാശ്രമത്തിന്റെ ട്രസ്റ്റ് അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദീര്‍ഘകാലം രാഷ്ട്രീയ സ്വയംസേവക സംഘപ്രചാരകനായിരുന്നു. ശബരിമല വനമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.


