തിരുവനന്തപുരം: അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ പണം കൈപ്പറ്റി എന്ന് പരാതിയില്‍ കെ എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. 25 ലക്ഷം കൈപ്പറ്റിയ എന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പദ്മനാഭനാണ് പരാതിക്കാരന്. അഴീക്കോട് ഹൈസ്കൂളിന് ഹയര്‍സെക്കണ്ടറി അനുവദിച്ചാല്‍ അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് നിര്‍മാണത്തിനായി 25 ലക്ഷം രൂപ നല്‍കാമെന്ന് സ്കൂള്‍ മാനേജ്മന്റ് സമ്മതിച്ചെന്നും പിന്നീട് കെ.എം ഷാജി ഇടപെട്ട് ആ തുക അടിച്ചെടുത്തെന്നും ആരോപിച്ച് അഴീക്കോട് പൂതപ്പാറ മുസ്ലിം ലീഗ് കമ്മിറ്റിയിലുണ്ടായിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യമായി ഇത്തരം ഒരാരോപണം ഉന്നയിക്കുന്നത്. ഇതിന്റെ തുടര്‍നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

