എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,22,226 പേരാണ്. അതില്‍ 4,19651 പേര് ഉപരിപഠനത്തിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്. വിജയശതമാനം ഏറ്റവും കൂടുതലുളള റവന്യൂ ജില്ല കണ്ണൂരും വിദ്യാഭ്യാസ ജില്ല പാലായുമാണ്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്കിയ അദ്ധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. ഫുള്‍ എ പ്ലസ് 1,21,318 പേര്‍ക്ക് ലഭിച്ചു. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയ ശതമാനം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ചത്. 7838 പേര്‍ക്ക് ഫുള്‍ എ പ്ലസ് മലപ്പുറത്ത് ലഭിച്ചു. ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കാതിരുന്നതിനാല്‍ നിരന്തര മൂല്യ നിര്‍ണയത്തിലൂടെ ആനുപാതികമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പരമാവധി ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് വിഷയത്തിന് സേ പരീക്ഷ എഴുതാം.
ഫലം 3 മണി മുതല്‍ വെബ്സെറ്റില്‍ ലഭിക്കും. www.result.kite.kerala.gov.in സൈറ്റ് വഴി ഫലം അറിയാം.
http://keralapareekshabhavan.in
http://sslcexam.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in


