ദില്ലി: പൗരത്വ ഭേദഗതി നിയമം കോടതിയില്‍ നിലനില്‍ക്കില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഭരണഘടനാ വിരുദ്ധമാണ്. പൗരത്വ നിയമത്തിനെതിരെ കേരളം സംയുക്തമായി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ രമേശ് ചെന്നിത്തല കക്ഷി ചേരും.

