മന്ത്രിമാരുടെ വിദേശ യാത്രകള്‍ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്. സാമൂഹികപരമായും ഭരണപരമായും യാത്രകള്‍ ആവശ്യമാണ്. ഇതുകൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയും വി.എന്‍. വാസവനുമാണ് വിദേശ പര്യടനത്തിന് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയും മന്ത്രി വി. ശിവന്‍കുട്ടിയും അടുത്ത മാസം ഒന്നിന് യൂറോപ്പിലേക്ക് തിരിക്കും. രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തില്‍ ഫിന്‍ലന്‍ഡും നോര്‍വേയും സന്ദര്‍ശിക്കും.
വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനാണ് ഫിന്‍ലന്‍ഡ് ക്ഷണിച്ചിരിക്കുന്നത്. പാരിസില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോകുന്നത്. മന്ത്രി വി.എന്‍. വാസവന് ഈ മാസം അവസാനം ബഹറൈന്‍ സന്ദര്‍ശിക്കും.


