കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദിനെതിരായ പ്രതിഷേധം അയഞ്ഞു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസം നേതൃത്വം ഇടപെട്ട് പരിഹരിച്ചെന്ന് മണ്ഡലം കമ്മിറ്റി പറഞ്ഞു.
കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി നൂര്‍ബിന റഷീദിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഭാരവാഹികള്‍ അറിയിച്ചത്. യോഗം ചേര്‍ന്ന് നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. സംഭവം വിവാദമായതോടെ ലീഗ് നേതൃത്വം വിഷയത്തില്‍ ഇടപെടുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ ഏക വനിതയാണ് നൂര്‍ബിന റഷീദ്.


