തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ രൂപീകരണ ചര്‍ച്ചയ്ക്ക് ഇടയിലാണ് വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിനാകെ നാണക്കേടുണ്ടാക്കുകയാണെന്ന് സംസ്ഥാന കൗണ്‍സിലില്‍ സംസാരിച്ച നേതാക്കള്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗണ്‍സിലില്‍ ആക്ഷേപമുയര്‍ന്നു.

