കൊല്ലം: പുനലൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കൂട്ടയടിയില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം പ്രാദേശിക നേതാവുമായ ബിനോയി രാജന് മര്‍ദ്ദനമേറ്റു. സിപിഎം പുനലൂര്‍ മുന്‍ ഓഫീസ് സെക്രട്ടറിയാണ് ഇയാളെ മര്‍ദ്ദിച്ചത്. പരിക്കേറ്റവരെ കൊണ്ടുവന്ന താലൂക്ക് ആശുപത്രിയിലും പ്രവര്‍ത്തകര്‍ തമ്മിലടിച്ചു.
പിടിച്ചു മാറ്റാനെത്തിയ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്കിടിച്ച് തകര്‍ത്തു. സിപിഎം ഓഫീസ് സെക്രട്ടറി ആരോമലാണ് ജീവനക്കാരനെ ആക്രമിച്ചത്. ആരോമല്‍ പുനലൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.