ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മീഡിയ വണ്‍, കൈരളി ചാനലുകളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യ വിരുദ്ധമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളില്‍ എത്തിക്കുന്നത് തടയുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ല.
ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


