ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടര്‍ സ്വയം പെട്രോള്‍ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
കുണ്ടറ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് നേരേ ബോംബ് ആക്രമണം ഉണ്ടാകുന്നുവെന്ന് വരുത്താനുള്ള ശ്രമവും ഷിജുവിന്റെ ഭാഗത്ത് നിന്ന് നടന്നുവെന്നും മന്ത്രി പറഞ്ഞു. ഷിജു വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


