ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപി നിയമസഭാ പാര്‍ട്ടി സംസ്ഥാനത്തെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി ബിജെപി നേതാവും എംഎല്‍എയുമായ പുഷ്കര്‍ സിംഗ് ധാമിയെ പ്രഖ്യാപിച്ചു. 57 ബിജെപി എംഎല്‍എമാര്‍ തലസ്ഥാനമായ ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യമന്ത്ര മന്ത്രി അമിത് ഷായ്ക്കും നന്ദിയറിയിച്ച ധാമി, എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും പ്രതികരിച്ചു. സംസ്ഥാനത്തെ കുമയോണ്‍ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭാംഗമാണ് ധാമി. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യമെന്ന് ഉത്തരാഖണ്ഡ് രാജ്ഭവന് സ്ഥിരീകരിച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ധാമിക്ക് പുറമെ, നിരവധി പേരുകള്‍ ബി.ജെ.പിയില്‍ ഉയര്‍ന്നുവന്നിരുന്നു.


