ഡി ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സര്‍വകലാശാലയാണെന്നും സര്‍ക്കാരല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രമേശ് ചെന്നിത്തല ഉയര്‍ത്തിയ ഡിലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. എക്കാലത്തുമുള്ള പോലെ പൊലീസിനെതിരെ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉണ്ടെന്നും പ്രതിപക്ഷത്ത് എപ്പോഴും അനൈക്യമാണെന്നും അവരത് തീര്‍ക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
കെ റെയിലില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശിയോടുള്ള പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്നും കുറ്റക്കാര്‍ക്കതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, കൊല്ലത്ത് എസ്. സുദേവന് സിപിഎം ജില്ല സെക്രട്ടറിയായി തുടര്‍ന്നേക്കും. ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പുതുമുഖങ്ങള്‍ വരും. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നാല് ഒഴിവുകളാണുള്ളത്.
ഏരിയ സെക്രട്ടറിമാരായ എ.എം. ഇഖ്ബാല്‍, കെ. സേതുമാധവന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. രാധാമണി, പി.കെ. ഗോപന്, പ്രസന്ന ഏണസ്റ്റ്, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി. ബാള്‍ഡുവിന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ജില്ലാ കമ്മിറ്റിയില്‍ യുവനിര എത്തും.


