തിരുവനന്തപുരം: കല്യാണ തലേന്ന് വിവാഹ വീട്ടില്‍ വധുവിന്റെ പിതാവിനെ കൊലപ്പെടുത്തി. മകളുടെ ആണ് സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി രാജു(63) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് കല്യാണ വീട്ടിലെത്തിയ ആണ് സുഹൃത്തും കൂട്ടുകാരും പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.
ഇന്ന് വിവാഹം നടക്കാനിരിക്കെയായിരുന്നു കൊലപാതകം. തുടര്‍ന്ന് രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആണ് സുഹൃത്ത് ജിഷ്ണു, ഇയാളുടെ സഹോദരന് ജിജിന്, സുഹൃത്തുക്കളായ ശ്യാംകുമാര്‍, മനു എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു


