കോട്ടയം: കടുത്തുരുത്തിയില്‍ കീഴൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശി ദീപ ദിവാകരന് ആണ് മരിച്ചത്. 35 വയസായിരുന്നു. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ് ദീപ. പതിനൊന്നും ആറും വയസുള്ള രണ്ട് മക്കളുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്..
ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ദീപയുമായി വഴക്കുണ്ടാക്കിയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് വീട്ടിലെ മുറിയില്‍ ദീപയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് ദീപ. വെള്ളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


