ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. ഇവര്‍ക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ് ഡി പി ഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. 324, 308, ആയുധം സൂക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മണ്ണഞ്ചേരിയില്‍ നിന്നാണ് ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെ വടിവാളുകളുമായി പിടികൂടിയത്.
എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തന്റെ ഭാഗമായാണ് പ്രതികള്‍ വടിവാളുകളുമായെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.