മാന്നാര്‍: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് പിടിയില്‍. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന് കോളനിയില്‍ അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന് (59) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ മെയ് മാസത്തിൽ പെണ്‍കുട്ടിയെ ഇയാൾ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്. മാന്നാര്‍ പോലീസ് എസ്.എച്ച്.ഒ ജി. സുരേഷ് കുമാര്‍, എസ്.ഐ. മാരായ കെ. സുനുമോന്‍, അരുണ്‍ കുമാര്‍, ശ്രീകുമാര്‍, സീനിയര്‍ സി.പി.ഒ ബിന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.


