കൊച്ചി: 17കാരിയെ ശല്യംചെയ്ത യുവാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് സ്വദേശി പല്ലശ്ശനവീട്ടില് വിഷ്ണുരാജിനെയാണ് (21) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് കടവന്ത്ര ജവഹര്‍നഗര്‍ റോഡില്‍ പെണ്‍കുട്ടിയും ചേച്ചിയും സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് ഇയാൾ ശല്യം ചെയ്തത്.
ബൈക്കിലെത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ച് കടന്നുകളയുകയായിരുന്നു. കുമാരനാശാന് ലെയിനില്‍ കാര്‍ പെയിന്ററായ പ്രതി കടവന്ത്ര മുട്ടത്ത് ലെയിനില്‍ വാടകക്ക് താമസിക്കുകയാണ്. ഇവിടെനിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.


