മലപ്പുറം: തവനൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് (70) മരിച്ചത്. തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
സ്വർണാഭരണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണൂ നിഗമനം, വീട്ടില്‍ നിന്ന് 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. വൈകിട്ട് 6 മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് ഭക്ഷണം നൽകാൻ എത്തിയ അടുത്തുള്ള യുവാവാണ് സംഭവം പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയില്‍ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. രണ്ട് മരണത്തിനും പിന്നിൽ ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പുലർത്താൻ പൊലീസ് മുന്നറിയിപ്പ് നൽകി.


