വയനാട്: അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറിയിലെ കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അടുത്ത് നിന്നും യുവതിയുടേതെന്ന് കരുതുന്ന ബാഗ് ലഭിച്ചു.
മേപ്പാടി പൊലീസ് സ്റ്റേഷനില്‍ കാണതായതായി പരാതി ലഭിച്ച യുവതിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയെ ആണ് കാണാതായതായി പരാതി ലഭിച്ചത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നത് വരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.


