കോഴിക്കോട്: പുതുപ്പാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന വ്യാജേന കവര്‍ച്ച ശ്രമം. പിപിഇ കിറ്റ് ധരിച്ച് ആണ് ഇവർ കവര്‍ച്ചയ്ക്ക് എത്തിയത്. യുവാവിനെയും സഹായിയെയും ആണ് പിടിയിലായത്.
തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്പില്‍ അനസ്, ഓട്ടോ ഡ്രൈവറായ തേക്കുംതോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. യുവാക്കളുടെ കൈയില്‍ നിന്ന് കത്തി, മുളകുപൊടി, കയര്‍ എന്നിവ കണ്ടെത്തി. ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന ഇവർസിറിയക് എന്നയാളുടെ വീട്ടിലെത്തുകയും വാക്സിനേഷൻ്റെ വിവരം ശേഖരിക്കാന്‍ മുന്‍ദിവസം എത്തിയിരുന്ന ഇവര്‍ പിറ്റേ ദിവസം വരാം എന്ന് പറഞ്ഞിരുന്നു. പക്ഷേ രണ്ട് ദിവസമായി വീടിൻ്റെ പരിസരത്ത് കറങ്ങി നടന്നതിനാല്‍ സംശയം തോന്നിയ സ്കറിയ ഇവരെ നിരീക്ഷിച്ചിരുന്നു. ഇന്നലെ വൈകീട്ട് എത്തിയപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഇറങ്ങിയോടിയ അനസ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്ന്നാണ് നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിൽ ഏല്പിച്ചത്.


