ആലപ്പുഴ: അമ്പലപ്പുഴയില്‍ വീട് കയറി ആക്രമണത്തില്‍ വൃദ്ധ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്. നീര്‍ക്കുന്നത്ത് ഒരു വീട്ടിലെ നാല് പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സച്ചിന്, ശോഭന, പ്രീതി, നീനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റമുണ്ടായി. സംഭവത്തില്‍ അജിത്, സുധിലാല്‍ രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ആക്രമണത്തില്‍ രാഷ്ട്രീയമില്ലെന്നും ഉത്സവ പറമ്പിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമുണ്ടായതെന്നും പൊലീസ് പറഞ്ഞു.

