പെരുമ്പാവൂര്‍: വേങ്ങൂര്‍ കനാല്‍പ്പാലം പാറേമാലില് വീട്ടില്‍ അനന്തു പ്രകാശ് (24), വക്കുവള്ളി ഭാഗത്ത് നെടുമ്പുറം വീട്ടില്‍ സുജീഷ് ഷിബു (23) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. വിഷുദിനതലേന്നാണ് വേങ്ങൂര്‍ വക്കുവള്ളയില് മദ്ധ്യവയസ്കനെ കുത്തി കൊലപെടുത്താന്‍ ശ്രമിച്ചത്. തര്‍ക്കവും വാക്കേറ്റവും ഉണ്ടായപ്പോള്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് കുത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന സുജീഷിനെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപത്തെ ഒരു ഗ്രാമത്തില്‍ നിന്നും ഒന്നാം പ്രതിയായ അനന്തുവിനെ പോണ്ടിച്ചേരിയിലെ ആരോവില്ലി വനപ്രദേശത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അപരിചിതരായ ആളുകള്‍ക്ക് എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ളതാണ് വനപ്രദേശം. ഒറ്റപ്പെട്ട വീട്ടുകള്‍. നിറയെ നായ്ക്കള്‍ .മ്യാപ്പുപയോഗിച്ചാല് പോലും കൃത്യമായ് എത്താന്‍ കഴിയില്ല. പരിചയമില്ലാത്തവര്‍ എത്തിയാല്‍ ആക്രമിക്കപ്പെടാനും സാധ്യതയുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പുലര്‍ച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. വധശ്രമം അടക്കം നിരവധി കേസുകള്‍ ഉള്ളയാളാണ് അനന്തു പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് റാവത്ത്, കുറുപ്പംപടി ഇന്‍സ്പെക്ടര്‍ വി.എം കഴ്സണ്, എസ് ഐമാരായ എല്‍ദോ പോള്‍, അബ്ദുള്‍ ജലീല്‍, എ.എസ്.ഐ എം.ബി സുബൈര്‍ സീനിയര്‍ സി പി ഒ അനില്‍കുമാര്‍, സി പി ഒ ‘ മാരായ ടി.എം ഷഫീക് , സഞ്ജു ജോസ് എന്നിവര്ടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു