കൊച്ചി: പരാതി നല്കാന് എത്തിയ വീട്ടമ്മയെ എ.എസ്.ഐ. ശല്യം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഡി.സി.പി.ക്ക് പരാതി നല്‍കാനാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോഫീസില്‍ എത്തിയത്.
പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്കാന് ഓഫീസിലെ ഒരു എ.എസ്.ഐ.യെ ചുമതലപ്പെടുത്തിയിരുന്നു. കൗണ്‍സിലിങ്ങിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എ.എസ്.ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്.
പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും ഇയാൾ ഇത് തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.


