കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. തൃശൂർ പൊലീസ് ക്ലബിൽ രാവിലെ 10.30 യ്ക്ക് സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ.സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കെ.സുരേന്ദ്രനോട് ജൂലൈ 6ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രൻ്റെ മകൻ്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ തെളിവും പൊലീസിൻ്റെ പക്കലുണ്ട്. നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് പോലീസ്.