ഓച്ചിറ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയെ വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. ഓച്ചിറ മഠത്തില്‍ക്കാരാഴ്മ കാഞ്ഞിരത്തിന് തറയില്‍ ജാനമ്മക്ക് (75) ആണ് വെട്ടി പരിക്കേല്പിച്ചത്.
ഓച്ചിറ പോലീസ് സ്ഥലത്തെത്തി ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ജാനകിയമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആയല്വാസിയും ബന്ധുവുമായ കാഞ്ഞിരത്തിന് തറയില്‍ ഉല്ലാസിനെതിരെ (26) ഓച്ചിറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.


