മൂവാറ്റുപുഴ: രാഷ്ട്രീയ പാർട്ടികളുടെയും വിവിധ വ്യാജ പരിസ്ഥിതി സംഘടനകളുടെയും രസീതും നോട്ടീസുമുപയോഗിച്ച് പിരിവു നടത്തുന്ന തട്ടിപ്പു സംഘത്തെ തൃക്കളത്തൂരിൽ പിടികൂടി.
തൃക്കളത്തൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ സൂപ്പർ മാർക്കറ്റിൽ
സി പി ഐ നേതാക്കളെന്നു പറഞ്ഞ് പിരിവിനെത്തിയപ്പോഴാണ്
തട്ടിപ്പു സംഘം പിടിയിലായത്.
അപരിചതരായ മൂന്ന് പേർ സി പി ഐയുടെ പേരിൽ പിരിവിനായി എത്തിയത്.സംശയം തോന്നിയ കടയുടമ തൃക്കളത്തൂരിലെ സി പി ഐ പ്രവർത്തകരെ വിവരം അറിയിച്ച.സി പി ഐ സൊസൈറ്റി പ്പടി ബ്രാഞ്ച് സെക്രട്ടറി കെ എസ് ദിനേശ്, കാവുംപടി ബ്രാഞ്ച് സെക്രട്ടറി സനു വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സി പി ഐ പ്രവർത്തകർ തട്ടിപ്പു സംഘത്തെ പിടികൂടിയത് .
സംഘത്തിൽ മൂന്നു പേരുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഇവരെ മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വിവിധ പരിസ്ഥിതി സംഘടനകളു ടെയും വ്യാജ രസീതും കണ്ടെത്തി.ഇവർക്കെതിരെ സമാന പരാതിയുമായി നിരവധി വ്യാപാരികൾ പോലീസിനെ സമീപിച്ചിട്ടുണ്ട്.


