എറണാകുളം: മൂവാറ്റുപുഴയിൽ വീട്ടമ്മയെ ശുചിമുറിയില്‍ തീ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വാഴപ്പിള്ളി പാറക്കുളത്തിന് സമീപം കുടിയിരിക്കതോട്ടത്തില് കലേഷിൻ്റെ ഭാര്യ ഷൈല (45) ആണ് മരിച്ചത്.
വീടിനുള്ളില്‍നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ മൂവാറ്റുപുഴ ഫയര്‍ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫിർഫോഴ്സ്സ്ഥലത്തെത്തിയപ്പോള് ശരീരത്തില്‍ തീ ആളിപടര്‍ന്ന നിലയിലായിരുന്നു ഷൈല. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. തീ അണച്ചെങ്കിലും പൂര്‍ണ്ണമായും കത്തി കരിഞ്ഞി നിലയിലായിരുന്നു.
സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പെയ്ന്റിങ് ജോലിക്കാരനായ കലേഷ് രാവിലെ അമ്പലത്തില്‍ പോയിരുന്നു. ഏക മകള്‍ ഷാലു പഠനവുമായി ബന്ധപെട്ട് 3 ദിവസം മുമ്പാണ് പാലക്കാട്ടെ കോളേജിലേക്ക് പോയത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. തീ കൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.


