ന്യൂഡല്‍ഹി: മകളുടെ കാമുകനെ കൊന്ന് വഴിയില്‍ ഉപേക്ഷിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവല്‍ നഗറിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കെട്ടിയിട്ട ശേഷം കത്രിക കൊണ്ട് പലവട്ടം കുത്തിപ്പരുക്കേല്പ്പിക്കുക ആയിരുന്നു. യുവാവിൻ്റെ മരണം ഉറപ്പാക്കിയ ശേഷം സുഹൃത്തിൻ്റെ സഹായത്തോടെ മൃതദേഹം വഴിയില്‍ കൊണ്ട് കളയുകയായിരുന്നു.
മകളോടൊപ്പം യുവാവിനെ വീടിനുള്ളില്‍ കണ്ടതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ സഹായിച്ച സുഹൃത്ത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.


