ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പള്ളാത്തുരുത്തി പാലത്തിന് സമീപമാണ് യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെടുത്തത്. മൂപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ആലപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയ നടപടി സ്വീകരിച്ചു.


