തൃശൂര്‍ : വാഹനം കടത്തിവിടത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിൽ ജീവനക്ക് നേരെ അക്രമം. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനം വന്ന ഉടന്‍ കടത്തിവിട്ടില്ല എന്നതാണ് പ്രശ്നത്തിന് കാരണം. ടിബി അക്ഷയ്, നിധിന് ബാബു എന്നീ ജിവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്ശേഷം ഇവര്‍ രക്ഷപ്പെട്ടു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


