കൊച്ചി: ഭിക്ഷയാചിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കം നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്തിലാണ് തമിഴ്നാട് ശങ്കുമുഖം സ്വദേശി സാബുവാണ് മരിച്ചത്.
സാബുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി റോബിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരായി. മട്ടാഞ്ചേരി സ്വദേശിയാണ് പ്രതി റോബിന്. സാബുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നോര്‍ത്ത് പോലീസ് പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറി. പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.


