ചാലക്കുടി: കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി മോഷ്ടിച്ച പ്രതികളെ പിടികൂടി. ദേശീയപാതയോരത്ത് നിര്‍ത്തിയിരുന്ന ടോറസ് ലോറിയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ടുപോയത്. നേരുത്തേ തന്നെ പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്ന ലോറി ഉടമയും ലോറി ഡ്രൈവറും കൂടിയായ മണലില്‍ വീട്ടില്‍ ബിനില്‍ വിശ്വന് (31), അങ്കമാലി കുന്നുകര മറയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍ (28) എന്നിവരാണ് കടത്തി കൊണ്ട് പോയത്.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം നടന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍നിന്ന് അനധികൃതമായി കരിങ്കല്ല് കയറ്റിക്കൊണ്ടു വന്ന കെ.എല്‍ 42 എസ് 6816 നമ്പർ ഉള്ള ലോറിയാണ് മോശടിച്ചത്. തുടർന്ന് ടോറസ് അടക്കം അഞ്ച് ലോറികള്‍ കൊരട്ടി ജങ്ഷനില്‍ നിന്നും പൊലീസ് പിടികൂടി.


