കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജീവനക്കാരി രഹ്ന നല്കിയ പരാതിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്. അനില്‍കുമാറിനെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു.
ഡെസ്കില്‍ ഫയല്‍ കൊണ്ടുവന്ന് വച്ചത് അനില്‍ കുമാര്‍ ആണെന്നും എല്ലാം സൂപ്രണ്ട് പറഞ്ഞിട്ടാണെന്ന് കരുതുന്നു എന്നും രഹ്ന പറഞ്ഞു. കാക്കനാട് സ്വദേശി സുനിത എസ് എന്ന ആളുടെ പേരിലാണ് ചീട്ട് എടുത്തത്. പക്ഷേ, അങ്ങനെ ഒരാള്‍ അവിടെ അഡ്മിറ്റ് ആയിട്ടില്ല. അതിനുശേഷമാണ് സുനിത എന്ന പേരുവെച്ച് ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. ഇത് അനില്‍കുമാര്‍ കയറ്റിവെച്ചു എന്നാണ് രഹ്ന പറയുന്നത്. അനൂപ് കുമാര്‍ എന്നാണ് അച്ഛന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കാക്കനാട് സ്വദേശിയാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അവര്‍ക്ക് അങ്ങനെ ഒരു കുഞ്ഞുങ്ങളെ ജനിച്ചിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്.


